ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്്റ്റിക് കവറുകൾക്ക് അബുദാബിയില്‍ ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ഉപയോഗത്തിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി 16 ഇനം പ്ലാസ്റ്റിക് ഉല്‍പ്പനങ്ങളുടെ ഉല്‍പാദനവും വിപണനവും പ്രദര്‍ശനവും നിര്‍ത്തലാക്കും.
ഗ്രോസറി ഷോപ്പുകളിലും ഷോപ്പിംഗ് മാളുകളിലും പ്ലാസ്റ്റിക് കവറുകൾക്ക് വിലക്കുണ്ട്. ബദല്‍ മാര്‍ഗങ്ങൾ കണ്ടെത്തണമെന്ന് നേരത്തേ തന്നെ അധികൃതര്‍ മുന്നറിയിപ്പ്് നല്‍കിയിരുന്നു. പുനരുപയോഗിക്കാവുന്ന ബദല്‍ കവറുകൾ പണം നല്‍കി വാങ്ങുകയൊ ഉപഭോക്താക്കൾ കയ്യില്‍ കരുതുകയോ വേണം.
എന്നാല്‍ മരുന്ന്, പച്ചക്കറി, മത്സ്യം, മാംസം, റൊട്ടി തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ചില സാധനങ്ങൾക്ക് പ്ലാസ്റ്റിക് റോളുകൾ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മാലിന്യശേഖരണ കവറുകൾ, തപാല്‍ പാഴ്സലുകൾ എന്നിവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി വ്യക്തമാക്കി.
അതേസമയം പ്ലാസ്റ്റിക് കപ്പുകൾ, ഭക്ഷണപാത്രങ്ങൾ, മൂടികൾ, സ്ട്രോകൾ, കത്തികൾ, കുപ്പികൾ എന്നിവയക്ക് നിരോധനം ബാധകമാണ്. പുനരുപയോഗിക്കാന്‍ കഴിയുന്ന ചണസഞ്ചികൾ, തുണി സഞ്ചികൾ, പേപ്പര്‍ ബാഗുകൾ, എന്നിവ ഷോപ്പുകളില്‍ നിന്ന് പണം നല്‍കി വാങ്ങാം..
25 ഫില്‍സ് മുതല്‍ 75 ഫില്‍സ് വരെ കുറഞ്ഞ വില ഈടാക്കുന്ന ബാഗുകളും ലഭ്യമാണ്. ജൂലൈ ആദ്യം മുതല്‍ ദുബായിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം നിലിവില്‍വരും. പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടിയാല്‍ 2050ഓടെ സമുദ്രത്തില്‍ മല്‍സ്യസമ്പത്തിനേക്കാൾ പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടുമെന്ന് െഎക്യരാഷ്ടട്രസഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.