കാല്‍നട യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അപകടം വരുത്തി വയ്ക്കരുതെന്ന് ഗതാഗത വിഭാഗം

Date:

Share post:

കാല്‍നട യാത്രക്കാരുടെ അശ്രദ്ധ അപകടം ക്ഷണിച്ചുവരുത്തുന്നതായി ദുബായ് ഗതാഗത വിഭാഗം. എമിറേറ്റില്‍ ഈ വർഷം ഉണ്ടായ റോഡ് അപകടങ്ങളിൽ രണ്ടാം സ്ഥാനം കല്‍നട യാത്രക്കാര്‍ മൂലം ഉണ്ടായതാണെന്നും അധികൃതര്‍. സീബ്രാ ലൈന്‍ ഉപേക്ഷിക്കുന്നവരും അതിവേഗം റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നും ഗതാഗത വിഭാഗം  വ്യക്തമാക്കി.

നടപ്പാതകൾ ഉപേക്ഷിച്ച് യാത്ര ചെയ്യുന്നവരും അപകടത്തിന് കാരണമാകാറുണ്ട്. ഇക്കൊല്ലം ആറ് മാസത്തിനിടെ കാല്‍നടക്കാരുടെ അശ്രദ്ധമൂലം 192 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അപകടത്തില്‍പ്പെട്ട 12 പേര്‍ മരിക്കുകയും 199 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഈ വര്‍ഷം കാല്‍നട യാത്രികര്‍ക്കുളള മാനദണ്ഡങ്ങൾ ലംഘിച്ച 9,416 ആളുകൾക്ക് പി‍ഴചുമത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മേല്‍പ്പാലങ്ങളും നടപ്പാതകളും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ സൂചിപ്പിച്ചു. സീബ്രാ ക്രോസിങ്ങുകളില്‍ അശ്രദ്ധമായി പെരുമാറുന്നതും തിരക്ക് കൂട്ടുന്നതും അപകടങ്ങൾക്ക് ഇടയാക്കും. വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത വിഭാഹം മേധാവികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....