വ്യാജ പാസ്‌പോർട്ടുമായി ഈ വർഷം ദുബായ് വിമാനത്താവളത്തിൽ പിടിയിലായത് 366 യാത്രക്കാർ

Date:

Share post:

വ്യാജ പാസ്പോർട്ടുമായി വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ എണ്ണം വർധിക്കുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ വർഷം വ്യാജ പാസ്പോർട്ടുമായി പിടിയിലായത് 366 യാത്രക്കാരാണ്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജിഡിആർഎഫ്എയുടെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വ്യാജ പാസ്പോർട്ടുമായി പിടിയിലായത് 355 പേരായിരുന്നു. ഇതിലാണ് ഇപ്പോൾ നേരിയ വർദ്ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 16,127 രേഖകൾ പരിശോധിച്ചതിൽ 1,232 എണ്ണം വ്യാജമാണെന്ന് കണ്ടെത്തി. അതുപോലെ, ഓരോ കേസിൻ്റെയും പ്രത്യേകതകൾ അടിസ്ഥാനമാക്കി 443 കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.

അനധികൃത പാസ്‌പോർട്ടുമായി ദുബായിലേയ്ക്ക് കടക്കാൻ ശ്രമിക്കുന്നവരെ പിടികൂടാൻ നൂതന സംവിധാനങ്ങൾ ഉൾപ്പെടെ തയ്യാറാക്കിയിട്ടുണ്ട്. അതിനാൽ ഇത്തരത്തിൽ പാസ്പോർട്ടുകളിൽ കൃത്രിമം നടത്തുന്നവരെ അതിവേ​ഗം പിടികൂടാൻ സാധിക്കുമെന്ന് അധിക‍ൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...