റിയാദ്: താമസ-തൊഴില്‍നിയമ ലംഘനങ്ങള്‍ നടത്തിയ പതിനാറായിരത്തിലധികം വിദേശികള്‍ കൂടി സൗദി അറേബ്യയില്‍ അറസ്റ്റിലായി. 16200 വിദേശികളെ കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തെന്ന് സൗദി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
ഇതില്‍ 9865 പേര്‍ താമസ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി സുരക്ഷ നിയമങ്ങള്‍ ലംഘിച്ചതിന് 3610 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 1978 പേരും അറസ്റ്റിലായി. സൗദിയിലേക്ക് നുഴഞ്ഞുകയാറാന്‍ ശ്രമിച്ച 782 പേര്‍ അറസ്റ്റിലായെന്നും മന്ത്രാലയം അറിയിച്ചു.
നുഴഞ്ഞുകയറ്റക്കാരില്‍ ഭൂരിപക്ഷവും യെമനികള്‍ ആണെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 46907 വിദേശികള്‍ ആണ് സൗദി അറേബ്യയില്‍ നിയമനടപടി നേരിടുന്നത്. 9180 പേരെ നാടുകടത്തി. 41633 വിദേശികളെ ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്രകാര്യാലയങ്ങള്‍ക്ക് നാടുകടത്തല്‍ നടപടിക്രമങ്ങള്‍ക്കായി കൈമാറിയെന്നും റിപ്പോർട്ടുണ്ട്.