ഒമാനിൽ മ​ലി​നജ​ല​ത്തി​ൽ​ നി​ന്ന് ബ​യോ​ഗ്യാ​സ്, പദ്ധതിയുമായി നാ​മാ വാ​ട്ട​ർ

Date:

Share post:

ഒമാനിൽ ഓ​ട​ക​ളി​ൽ ​നി​ന്നും മ​റ്റും ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​നജ​ല​ത്തി​ൽ​ നി​ന്ന് ബ​യോ​ഗ്യാ​സ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി നാ​മാ വാ​ട്ട​ർ. വി​ഷ​ൻ 2040ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തി​ന് സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ണ്ടാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്ഈ പ​ദ്ധ​തി ന​ട​പ്പിലാക്കുന്നത്. മ​ലി​നജ​ല​ത്തി​ൽ ​നി​ന്നു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും നിലവിലുണ്ട്.

ഒമാൻ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ മ​ലി​ന ജ​ല​ത്തി​ൽ ​നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കുക, ജൈ​വ മാ​ലി​ന്യ വൈ​ദ്യു​ത പ​ദ്ധ​തി ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ​ നി​ന്നു ഇ​ന്ധ​നം ഉ​ൽ​പാ​ദി​പ്പി​ക്കുക, കാ​ർ​ഷി​ക എ​ണ്ണ​ക​ളി​ൽ​ നി​ന്നു ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദി​പ്പി​ക്കുക എ​ന്നി​വ ഈ പദ്ധതികളിൽ ഉൾപ്പെടും. ബ​യോ​ഗ്യാ​സ്​ നി​ർ​മാ​ണ​ത്തി​ന് നി​ര​വ​ധി ഘ​ട്ട​ങ്ങ​ളു​ണ്ട്. ഓ​ക്സി​ജ​ൻ ഇ​ല്ലാ​തെ ബ​യോ മെ​റ്റീ​രിയ​ൽ വേ​ർ​തി​രി​ക്കണമെന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഗ്രീ​ൻ ഏ​വി​യേ​ഷ​ൻ എ​ണ്ണ ഉ​ൽ​പാ​ദ​നം​വ​രെ ഉ​ണ്ടാ​ക്കാ​നു​ള്ള ക​ഴി​വ് ഈ പദ്ധതിയിലൂടെ ഉണ്ടാവും. കൂടാതെ കാ​ർ​ബ​ൺ​ഡ​യോ​ക്സൈ​ഡി​ന്‍റെ അം​ശം കു​റ​ഞ്ഞ ഏ​വി​യേ​ഷ​ൻ ഇ​ന്ധ​ന​വും ഇ​തി​ലു​ൾ​പ്പെ​ടും. എന്നാൽ പ​ദ്ധ​തി വ​ള​രെ ചി​ല​വ് കൂ​ടി​യ​താ​ണെ​ങ്കി​ലും മ​ലി​നജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​താ​പ​ഠ​ന​മാ​ണ് നാ​മാ വാ​ട്ട​ർ ഇ​പ്പോ​ൾ ന​ട​ത്തിക്കൊണ്ടിരിക്കുന്നത്.

ബ​യോ​ഗ്യാ​സും ബ​യോ എ​ണ്ണ​ക​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ഇത്തരം നീ​ക്ക​ങ്ങ​ൾ നാ​മാ വാ​ട്ട​റി​ന് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യകമാവും. നി​ല​വി​ൽ മാ​ലി​ന്യ​ത്തി​ൽ ​നി​ന്ന് ശു​ദ്ധീ​ക​രി​ച്ചെ​ടു​ത്ത ജ​ല​വും ശു​ദ്ധീ​ക​രി​ച്ച മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള വ​ള​വും നാ​മ​ക്ക് വ​രു​മാനം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. നിലവിൽ ഒ​മാ​നി​ൽ സ​ലാ​ല ഒ​ഴി​കെ 60 മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാന്റു​ക​ളാ​ണ് നാ​മ​ക്കു​ള്ള​ത്. ദി​വ​സ​വും മ​ലി​ന ജ​ല​ത്തി​ൽ​നി​ന്ന് 30,0000 ഘ​ന മീ​റ്റ​ർ ജ​ല​മാ​ണ് ഈ പ്ലാന്റു​ക​ളി​ൽ നി​ന്നും ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...