ഒമാനില്‍ ടെലികമ്യൂണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 3ജി മൊബൈല്‍ സേവനങ്ങള്‍ നിർത്തിവയ്ക്കുന്നു. 3 ജി സേവനങ്ങൾ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അടുത്ത വർഷം ജൂലൈ മുതല്‍ 3ജി സേവനങ്ങള്‍ ലഭ്യമാകില്ല.
ഒമാനിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം രാജ്യത്ത് കഴിഞ്ഞ വര്‍ഷം മുതല്‍ 4ജി സേവനവും വിവിധ മേഖലകളിൽ 5ജി സേവനവും വ്യാപിപ്പിച്ച് വരുകയാണ്. ഈ സാഹചര്യത്തിലാണ് 3ജി സേവനം പൂര്‍ണമായി അവസാനിപ്പിക്കാൻ തീരുമാനിച്ചത്.