ചന്ദ്രയാൻ 3 യുടെ വിജയം, ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഒമാൻ 

Date:

Share post:

ചന്ദ്രയാൻ-3ന്‍റെ ദൗത്യ വിജയത്തിൽ ഇന്ത്യക്ക്​ അഭിനന്ദനമറിയിച്ച് ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല്​ സൃഷ്ടിച്ച ഇന്ത്യക്ക്​ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്​ർ അൽ ബുസൈദി പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ഈ ദൗത്യ വിജയത്തിന്​ ചുവടുപിടിച്ച്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബഹിരാകാശ രംഗത്ത്​ ഇന്ത്യയും ഒമാനും സഹകരിച്ചു പ്രവർത്തിക്കുന്നതിന്​ ഇരു രാജ്യങ്ങളും തമ്മിൽ ദിവസങ്ങൾക്ക്​ മുൻപേ ചർച്ച നടത്തിയിരുന്നു. ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജി. സിൗദ്​ ബിൻ ഹമൂദ്​ അൽ മവാലിയുടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ഇസ്രോ’ ആസ്ഥാനത്തെ സന്ദർശനമാണ്​ ഈ കൂടിയാലോചനയ്ക്കുള്ള വേദിയായത്​.

ഇസ്രോ സന്ദർശന വേളയിൽ ഒമാൻ സംഘം ഇന്ത്യൻ സാറ്റലൈറ്റ് കൺട്രോൾ ആൻഡ് മോണിറ്ററിംഗ് സെന്റർ സന്ദർശിച്ചിരുന്നു. കൂടാതെ ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങാനുള്ള തയ്യാറെടുപ്പിന് വേണ്ടി ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ക്യാപ്‌സ്യൂളിൽ നിന്ന് വേർപെടുത്തുന്ന ഘട്ടം നേരിട്ട്​ കാണുകയും ചെയ്തു. മാത്രമല്ല, ഇസ്രോ ചെയർമാൻ എസ്​. സോമനാഥൻ അടക്കം കേന്ദ്രത്തിലെ വിവിധ ഉദ്യോഗസ്ഥരുമായും വിദഗ്​ധരുമായും മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...