‘ഇനി യാത്ര സുഗമമാവും’, അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന മസ്‌കറ്റിലെ അ​മീ​റാ​ത്ത് ബൗ​ഷ​ർ റോ​ഡ് തുറന്നു 

Date:

Share post:

അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി അ​ട​ച്ചി​ട്ടി​രു​ന്ന മസ്ക്കറ്റിലെ അ​മീ​റാ​ത്ത് ബൗ​ഷ​ർ റോ​ഡ് യാ​ത്ര​ക്കാ​ർക്കായി തു​റ​ന്നു​ കൊ​ടു​ത്തു. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ കാരണം മാ​സ​ങ്ങ​ളാ​യി റോ​ഡ് അ​ട​ച്ചി​ട്ടിരിക്കുകയായിരുന്നു. മ​ഴ​യ​ട​ക്ക​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ റോ​ഡി​ൽ അ​പ​ക​ടങ്ങൾ സ്ഥിരമാവാൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി റോഡ് മ​സ്ക​റ്റ് മു​നി​സി​പ്പാ​ലി​റ്റി അ​ട​ച്ചി​ട്ട​ത്.

അറ്റകുറ്റപ്പണിയുടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് മ​സ്കറ്റ് മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ബൗ​ഷ​ർ -അ​മീ​റാ​ത്ത് റോ​ഡിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന വാ​ഹ​ന​ങ്ങ​ൾ മു​ഴു​വ​ൻ വാ​ദീ അ​ദൈ വ​ഴി പോ​വാ​ൻ തു​ട​ങ്ങി​യ​ത് മ​സ്ക​റ്റിൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇടയാക്കി. ഈ ​റോ​ഡി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് മ​റ്റു റോ​ഡു​ക​ളി​ലും സ​ർ​വി​സ് റോ​ഡു​ക​ളി​ലും വ്യാ​പി​ക്കു​ക​യും ചെ​യ്തു. പ്ര​ത്യേ​കി​ച്ചും രാ​വി​ലെ​യാ​ണ് ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ലിയ തോതിൽ അനുഭവപെട്ടത്.

ഓ​ഫി​സു​ക​ളി​ലേക്കും ജോ​ലി സ്ഥ​ലങ്ങളിലേക്കും വൈ​കി​യെ​ത്തു​ന്ന​തി​നും മ​റ്റും ഗതാഗത കുരുക്ക് കാ​ര​ണ​മാ​ക്കി​. ഇ​തി​നി​ടെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​യ​തോ​ടെ റൂ​വി മു​ത​ൽ ബൗ​ഷ​ർ വ​രെ​യു​ള്ള യാ​ത്ര കൂടുതൽ ദു​ഷ്ക​ര​മാവുകയും ചെയ്തു. ഇ​തോ​ടെ അടച്ചിട്ട റോഡിന്റെ ഒ​രു​ഭാ​ഗം ആ​ദ്യം തു​റ​ന്നു​ ന​ൽ​കി​. പിന്നീട് കഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ പാ​ത പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുകൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഇവിടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​മീ​റാ​ത്ത്-​ബൗ​ഷ​ർ റോ​ഡ് അ​മി​റാ​ത്ത് ഭാ​ഗ​ത്ത് വ​ൻ വ​ള​ർ​ച്ചയ്​ക്ക് കാ​ര​ണ​മാ​ക്കി​യി​ട്ടു​ണ്ട്. റോ​ഡ് നി​ല​വി​ൽ വ​ന്ന​തോ​ടെ അ​മി​റാ​ത്തി​ലേ​ക്കു​ള്ള യാ​ത്ര എ​ളു​പ്പ​മാ​വു​ക​യും നി​ര​വ​ധി പേ​ർ ഇ​വി​ടെ താ​മ​സം ആ​രം​ഭി​ക്കു​കയും ചെ​യ്തി​ട്ടുണ്ട്.

നി​ര​വ​ധി പു​തി​യ താ​മ​സ ഇ​ട​ങ്ങ​ളും മാ​ളു​ക​ളും ഹൈ​പ്പ​ർ​മാ​ക്ക​റ്റു​ക​ളും മ​റ്റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെയുണ്ട്. കൂടാതെ അ​നു​ബ​ന്ധ​മാ​യി ഹോ​ട്ട​ലു​ക​ളും മ​റ്റു നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​രാ​നും അ​മീ​റാ​ത്ത് ന​ഗ​രം കൂ​ടു​ത​ൽ വി​ക​സി​ക്കാ​നും വ​ഴി​യൊ​രു​ക്കി​യ​ത് അ​മീ​റാ​ത്ത്-​ബൗ​ഷ​ർ റോ​ഡാ​ണ്. മാത്രമല്ല ഈ ​റോ​ഡി​ന്റെ മു​ക​ൾ​ അറ്റത്ത് നി​ന്ന് താ​ഴ്ഭാ​ഗ​ത്തേ​ക്കു​ള്ള രാ​ത്രികാ​ല ദൃ​ശ്യ​ങ്ങൾ കാണാനും ഏ​റെ മ​നോ​ഹ​ര​മാ​ണ്. ഇ​ത് ആ​സ്വ​ദി​ക്കുന്നതിന് വേണ്ടി നി​ര​വ​ധി പേ​ർ ദി​വ​സ​വും അ​മീറാ​ത്ത് ബൗ​ഷ​ർ റോ​ഡി​ൽ എ​ത്തു​ന്നു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...