ടാക്സി ഡ്രൈവർമാർക്ക്‌ പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വുമായി ഒമാൻ ഗതാഗത മന്ത്രാലയം 

Date:

Share post:

ഒ​മാ​നിലെ ടാ​ക്സി ഡ്രൈവർമാർക്ക് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം. 2016ലെ ​രാ​ജ​കീ​യ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വിട്ടിരിക്കുന്നത്. ഇ​ത​നു​സ​രി​ച്ച് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് കി​ട്ടി മൂ​ന്ന് വ​ർ​ഷം പൂ​ർ​ത്തി​യാ​യ ശേ​ഷം മാ​ത്ര​മാ​യിരിക്കും ഇനി ടാ​ക്സി ഓ​ടി​ക്കാ​ൻ സാധിക്കുള്ളു. കൂടാതെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന 600 റി​യാ​ലി​ൽ താ​ഴെ മാ​സ വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ പാ​ർ​ട്ട് ടൈ​മാ​യി ടാ​ക്സി ഓ​ടി​ക്കാ​ൻ ക​ഴി​യൂ. ടാ​ക്സി ഓ​ടി​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യം 21 വ​യ​സ്സും കൂ​ടി​യ പ്രാ​യം 60ഉം ​ആ​ണ്.

അതേസമയം ആ​ധി​കാ​രി​ക​മാ​യ മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ നി​ന്ന് ടാ​ക്സി ഓ​ടി​ക്കാ​ൻ ആ​രോ​ഗ്യം അ​നു​വ​ദി​ക്കു​മെ​ന്ന മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് 60 വ​യ​സ്സി​ന് ശേ​ഷം ഒ​രു വ​ർ​ഷം കൂ​ടി അ​ധി​കമായി ന​ൽ​കും. കൂടാതെ തു​റ​മു​ഖം, വി​മാ​ന​ത്താ​വ​ളം, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ഏ​ഴ് വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടാ​ൻ പാ​ടി​ല്ല. മാത്രമല്ല, പൊ​തു സ്ഥ​ല​ങ്ങ​ളി​ലും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം പ​ത്ത് വ​ർ​ഷ​ത്തി​ൽ കൂ​ടാ​നും പാ​ടി​ല്ല. എ​ല്ലാ ടാ​ക്സി ഡ്രൈവർമാരും അ​ടു​ത്ത വ​ർ​ഷം സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു ​മു​മ്പ് മേ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​രി​ക്ക​ണം.

പൊ​തു ഗ​താ​ഗ​ത സ​​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ൾ​ക്ക് ആ​പ്പു​ക​ൾ ന​ട​പ്പാ​ക്കി​യി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ൽ ടൂ​റി​സ്റ്റ് കോം​പ്ല​ക്സു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും കൊ​മേ​ഴ്സ്യ​ൽ സെ​ന്‍റ​റു​ക​ളി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ടാ​ക്സി​ക​ൾ​ക്ക് കൂ​ടി ആ​പ്പു​ക​ർ ന​ട​പ്പാ​ക്കും.

21 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ ടാ​ക്സി ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് എ​ടുത്ത് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ടാ​ക്സി ഓ​ടി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന നി​യ​മ​വും ഏ​റെ ​പ്ര​ധാ​ന​മാ​ണ്. അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ഒ​മാ​നി​ലെ എ​ല്ലാ ടാ​ക്സി​ക​ളും ആ​പ്പി​ന് കീ​ഴി​ൽ വ​രു​മെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ ഇ​തോ​ടെ ടാ​ക്സി നി​ര​ക്കു​ക​ൾ​ക്ക് ഏ​കീ​കൃ​ത രൂ​പം ​വ​രു​ക​യും ഡ്രൈ​വ​ർ​മാ​ർ​ക്ക് യ​ഥേ​ഷ്ടം നി​ര​ക്കു​ക​ൾ ഈ​ടാ​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ​ട​മാ​വു​ക​യും ചെ​യ്യും. മാത്രമല്ല, നി​ര​ക്ക് വി​ഷ​യ​ത്തി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും വി​ല​പേ​ശ​ലും അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...