ജി20 ഉച്ചകോടിയോടനുബന്ധിച്ച് ഗോവയില്‍ നടന്ന നാലാമത് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗത്തില്‍ ഒമാന്‍ സംഘം പങ്കെടുത്തു. പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് യോഗത്തിനെത്തിത്.
കേന്ദ്ര വിനോദ സഞ്ചാര, സാംസ്കാരിക വകുപ്പ് മന്ത്രി കിഷന് റെഡിയുമായും സംഘം കൂടിക്കാഴ്ച നടത്തി. വിനോദ സഞ്ചാര മേഖലയില്‍ ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം, അനുഭവങ്ങളുടെ കൈമാറ്റം, വെല്ലുവിളികളെ നേരിടല്‍, പുതിയ നിക്ഷേപ അവസരങ്ങള്‍ ഒരുക്കുക എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിൽ ചര്‍ച്ച നടത്തി.