ഒമാനിൽ ചി​കി​ത്സ സൗ​ജ​ന്യ​മാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക പുറത്തിറക്കി ആരോഗ്യമന്ത്രാലയം 

Date:

Share post:

32 പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ വി​ദേ​ശി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​ക്കാൻ ഒരുങ്ങി ഒമാൻ. ചികിത്സ സൗജന്യമാകുന്ന ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യിട്ടുണ്ട്. ഇത് പ്രകാരം ഡെ​ങ്കി​പ്പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്ക് ഇനി മുതൽ വി​ദേ​ശി​ക​ൾ പ​ണം ന​ൽ​കേ​ണ്ടി​ വ​രി​ല്ല. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​യ ഇ​ത്ത​രം രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ സൗ​ജ​ന്യ​മാ​ക്കു​ന്ന​ത് മൂലം രോ​ഗ​ങ്ങ​ൾ പ​ട​രു​ന്ന​ത് ത​ട​യാ​ൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം കു​റ​ഞ്ഞ ശ​മ്പ​ള​ക്കാ​രാ​യ പ​ല​ർ​ക്കും ആ​ശു​പ​ത്രി​ക​ളി​ൽ ന​ൽ​കാ​ൻ പ​ണ​മി​ല്ലാ​ത്ത​ത് മൂലം ചികിത്സ തേടാറില്ല. കോ​ള​റ, മ​ഞ്ഞ​പ്പ​നി, മ​ലേ​റി​യ, എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട ക്ഷ​യ​രോ​ഗം, ​​​പ്ളേ​ഗ്, ടെ​റ്റ​ന​സ്, അ​ക്യൂ​ട്ട് ഫ്ലാ​സി​ഡ് പാ​രാ​ലി​സി​സ്, ​പേ ​വി​ഷ​ബാ​ധ, കു​ട്ടി​ക​ളി​ലെ എ​യ്​​ഡ്​​സ്,ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് മൂ​ല​മു​ണ്ടാ​യ ശ​ക്ത​മാ​യ അ​ണു​ബാ​ധ, ഡി​ഫ്ത്തീ​രി​യ, സാ​ർ​സ്, കോ​വി​ഡ് മൂ​ലം വ​ന്ന ക​ഠി​ന​മാ​യ ശ്വാ​സ​കോ​ശ രോ​ഗ​ബാ​ധ, കു​ഷ്ഠം, മെ​ർ​സ്, ചി​ക്ക​ൻ​പോ​ക്സ്, വ​സൂ​രി, അ​ഞ്ചു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന വി​ല്ല​ൻ​ചു​മ, എ​ല്ലാ വി​ഭാ​ഗ​ത്തി​ലും​പെ​ട്ട പ​ക​ർ​ച്ച​പ്പ​നി, അ​ഞ്ചു വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന ന്യൂ​മോ​കോ​ക്ക​സ്, അ​ഞ്ചു​വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന സെ​റി​ബ്രോ​സ്പൈ​ന​ൽ പ​നി, ക​രു​വ​ൻ, ബ്രു​സെ​ല്ല, ഡെ​ങ്കി​പ്പ​നി, മ​ങ്കി​പോ​ക്സ്, ട്ര​ക്കോ​മ,അ​ഞ്ചാം പ​നി, റൂ​ബെ​ല്ല, ഹെ​പ​റ്റൈ​റ്റി​സ് ഇ, ​ഹെ​പ​റ്റൈ​റ്റി​സ് എ ​തു​ട​ങ്ങി​യ​വ​യാ​ണ്​ ഈ പ​ട്ടി​ക​യി​ൽ ​വ​രു​ന്ന രോ​ഗ​ങ്ങ​ൾ. കൂ​ടാ​തെ മ​റ്റു​ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ സൗ​ജ​ന്യ​മാ​യിരിക്കും.

സാ​മൂ​ഹി​ക സു​ര​ക്ഷ പ​ട്ടി​ക​യി​ൽ ഉൾ​പെ​ട്ട വ്യ​ക്തി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, അം​ഗ​വൈ​ക​ല്യം ര​ജി​സ്റ്റ​ർ​ ചെ​യ്ത സ്വ​ദേ​ശി​ക​ൾ, സാ​മൂ​ഹി​ക സു​ര​ക്ഷാ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ ക​ഴി​യു​ന്ന അ​നാ​ഥ​ക​ൾ, ര​ണ്ടു വ​യ​സ്സി​നു​ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, സ്വ​ദേ​ശി ഗ​ർ​ഭി​ണി​ക​ൾ തു​ട​ങ്ങി​യ​വരും ഫീസളവിന്റെ പരിധിയിൽ വരും. കൂടാതെ സ്വ​ദേ​ശി​ക​ളാ​യ ഹൃ​​ദ്രോ​ഗി​ക​ൾ, ത​ട​വു​കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ,കാ​ൻ​സ​ർ​ രോ​ഗി​ക​ൾ, സ്കൗ​ട്ട്സ്, ഗൈ​സ്‍സ് എ​ന്നി​വ​രും ഫീ​സി​ള​വി​ൽ ഉ​ൾ​പ്പെ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...