ബലിപെരുന്നാളിന് മുന്നോടിയായി ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകുമെന്ന് ഒമാൻ

Date:

Share post:

ബലിപെരുന്നാളിന് നാടും ന​ഗരവും ഒരുങ്ങിയിരിക്കെ ആഘോഷങ്ങൾ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാൻ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവിട്ട് ഒമാൻ. സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് ജൂൺ 25ന് മുമ്പായി ശമ്പളം വിതരണം ചെയ്യണമെന്നാണ് നിർദേശം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായാണ് ഈ നിർദ്ദേശം.

ശമ്പളം വൈകുന്നതിന്റെ പേരിൽ ആരും ബലിപെരുന്നാൾ ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കരുത് എന്ന തീരുമാനമാണ് നടപടിക്ക് പിന്നിൽ. വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ജൂൺ 27 മുതൽ ജൂലൈ ഒന്ന് വരെയാണ് ഒമാനിൽ ബലിപെരുന്നാൾ പൊതുഅവധി നൽകിയിരിക്കുന്നത്. അധികൃതരുടെ ഈ നടപടി ഒമാനിലെ തൊഴിലാളികൾക്ക് സന്തോഷം പകരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...