നിക്ഷേപകർക്ക് അവസരമോരുക്കി ഒമാൻ ; വാണിജ്യ രജിസ്ട്രേഷൻ നിരക്ക് കുറയ്ക്കും

Date:

Share post:

ഒമാനിൽ  വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ തീരുമാനം. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം.ബൈത്ത് അല്‍ ബറക കൊട്ടാരത്തിലായിരുന്നു മന്ത്രിസഭാ യോഗം.
വാണിജ്യ റജിസ്‌ട്രേഷന്‍ നിരക്ക് പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ നിക്ഷേപകരും ഒമാനി നിക്ഷേപരെ പോലെ പരിഗണിക്കപ്പെടും. ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും ഫീസ് കുറയ്ക്കുക. ഇത് വഴി ഇറക്കുമതി കുറയ്ക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും മന്ത്രി സഭ യോഗം തീരുമാനിച്ചു.
വിഷന്‍ 2040 പ്രവര്‍ത്തനങ്ങളെ  വിലിയിരുത്തിയാണ് പ്രധാനമായും യോഗം ചേർന്നത്. എല്ലാ വര്‍ഷവും ഫെബ്രുവരി 24 ഒമാന്‍ അധ്യാപക ദിനമായി ആചരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്നും  സുല്‍ത്താന്‍ നിര്‍ദ്ദേശിച്ചു.
ഇതിനായി തൊഴിൽ-സാങ്കേതിക വിദ്യാഭ്യാസ രീതി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴില്‍-സാങ്കേതിക വിദ്യഭ്യാസ രീതികളിലേക്ക് വഴി തിരിക്കണം. എന്‍ജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയവ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സുല്‍ത്താന്‍ പറഞ്ഞു.
അധ്യാപക ദിനത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യ സ്‌കൂളുകളിലേയും അധ്യാപകര്‍ക്ക് അവധി നല്‍കാനുള്ളതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഒമാന്‍ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...