ഒമാനിൽ ശമ്പളത്തിന് നികുതി ഏർപ്പെടുത്താൻ നീക്കം; ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യം

Date:

Share post:

ശമ്പളത്തിന് നികുതി ഏർപ്പെടുത്താനുള്ള നീക്കമാരംഭിച്ച് ഒമാൻ. അടുത്ത വർഷത്തോടെ ശമ്പളത്തിന് ഇൻകം ടാക്സ് ഏർപ്പെടുത്തുമെന്നാണ് സൂചന. നിയമം നടപ്പിലാകുന്നതോടെ ​ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇത്തരമൊരു നടപടി സ്വീകരിക്കുന്ന രാജ്യമായി ഒമാൻ മാറും.

2020-ൽ ഇതുമായി ബന്ധപ്പെട്ട് കരട് നിയമം തയ്യാറാക്കിയിരുന്നു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ശൂറ കൗൺസിൽ കരട് നിയമം സ്‌റ്റേറ്റ് കൗൺസിലിന് കൈമാറിയിട്ടുണ്ട്. ഭരണകൂടത്തിൻ്റെ അന്തിമ അനുമതി ലഭിക്കുന്നതിന് പിന്നാലെ 2025ൽ നികുതി ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്. തുടർന്ന് ഭാവിയിൽ മറ്റു ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ ആദായ നികുതി നിലവിൽ വരുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ സൂചിപ്പിക്കുന്നത്.

ഒമാനിൽ നടപ്പാക്കുന്ന നികുതി സ്വദേശികളെയും ഭൂരിപക്ഷം പ്രവാസികളെയും ആദ്യ ഘട്ടത്തിൽ ബാധിക്കില്ലെന്നാണ് സൂചന. 5 മുതൽ 9 ശതമാനമായിരിക്കും ആദായ നികുതിയായി ഈടാക്കുക. എന്നാൽ നികുതി അടയ്ക്കുന്നതിനുള്ള പ്രവാസികളുടെ വരുമാന പരിധി ഒരു ലക്ഷം ഡോളറും സ്വദേശികൾക്ക് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...