എണ്ണവില ഇരട്ടിയിലധികം വര്‍ദ്ധിച്ച് റെക്കോര്‍ഡ് വരുമാനം നേടിയ പശ്ചാത്തലത്തില്‍ ഒമാൻ സാമ്പത്തീക രംഗം ഉണര്‍വ്വിലേക്ക്. രാജ്യത്ത് 357 ദശലക്ഷം റിയാലില്‍ ബജറ്റ് മിച്ചം രേഖപ്പെടുത്തിയെന്ന് സാമ്പത്തീക മന്ത്രാലയം വ്യക്തമാക്കി. അതേസമയം മുന്‍വര്‍ഷം ആദ്യപാദത്തില്‍ 751 ദശലക്ഷം റിയാല്‍ കമ്മിയാണ് രേഖപ്പെടുത്തിയിരുന്നത്.
2022 ആദ്യ പാദത്തില്‍ മൊത്തം വരുമാനത്തില്‍ 66.3 ശതമാനം വര്‍ദ്ധനവുണ്ടായി. 3.25 ശതകോടി റിയാലിന്റെ വരുമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 1.8 കോടി ശതകോടി മാത്രമായിരുന്നു വരുമാനം. സാമ്പത്തിക രംഗത്ത് ഉണര്‍വ്വ് മുന്‍ഗണനാ ബജറ്റ് പദ്ധതികളുടെ വിനിയോഗത്തിന് ചെലവഴിക്കും. കടബാധ്യതയുടെ തോത് കുറയ്ക്കുന്നതിനും ബജറ്റ് മിച്ചം ഉപയോഗപ്പെടുത്തും.
മൊത്തം എണ്ണ വരുമാനം 1.565 ശതകോടി റിയാലിന്‍റെ റെക്കോര്‍ഡ് നേട്ടമാണ് കൊയ്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 70.2 ശതമാനം വളര്‍ച്ച. ക്രൂഡ് ഓയില്‍ ബാരലിന് ശരാശരി 78 ഡോളറാണ് ഈടാക്കിയത്. ഗ്യാസ് വരുമാനത്തിലും വര്‍ദ്ധനവുണ്ടായി. ഒമാന്‍ സമ്പത് വ്യവസ്ഥ വീണ്ടെടുക്കലിന്‍റെ പാതയിലാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടും കഴിഞ്ഞമാസം പുറത്തുവന്നിരുന്നു.