നിങ്ങൾ ഒരു നഴ്സ് ആണെങ്കിൽ ഇതാ ഒരു സുവർണാവസരം. അബുദാബിയിൽ നഴ്സിങ് ഒഴിവുകളിലേയ്ക്കുള്ള നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷ നഴ്സുമാരുടെ 10 ഒഴിവുകളിലേക്കും (ഓൺഷോർ, ഓഫ്ഷോർ പ്രോജക്റ്റുകൾക്കായി) വനിതാ നഴ്സുമാരുടെ രണ്ട് ഒഴിവുകളിലേക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ് നടത്തുന്നത്.
അപേക്ഷകർ നഴ്സിങ് ബിരുദവും സാധുവായ നഴ്സിങ് ലൈസൻസും ഉളളവരും HAAD/ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത്-അബു ദാബി (DOH) പരീക്ഷ വിജയിച്ചവരുമാകണം. 35 വയസാണ് പ്രായപരിധി. വിദ്യാഭ്യാസയോഗ്യതയും അനുഭവപരിചയവും കണക്കിലെടുത്ത് 4,500- 5,500 ദിർഹം വരെ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും ലഭിക്കും.
പ്രഥമശുശ്രൂഷ, അടിയന്തര സേവനങ്ങൾ അല്ലെങ്കിൽ ആംബുലൻസ് പ്രവർത്തനങ്ങളിൽ കുറഞ്ഞത് 1-2 വർഷത്തെ അനുഭവപരിചയവും നിർബന്ധമാണ്. ബേസിക് ലൈഫ് സപ്പോർട്ട് (BLS), അഡ്വാൻസ്ഡ് കാർഡിയാക് ലൈഫ് സപ്പോർട്ട് (ACLS), പീഡിയാട്രിക് അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (PALS) എന്നിവയിൽ ഒന്നോ അതിലധികമോ ട്രോപിക്കൽ ബേസിക് ഓഫ്ഷോർ സേഫ്റ്റി ഇൻഡക്ഷൻ ആന്റ് എമർജൻസി ട്രെയിനിങ് (TBOSIET) എന്നിവയിൽ അനുഭവപരിചയവും ഇലക്ട്രോണിക് ആരോഗ്യ രേഖകൾ (EHR) കൈകാര്യം ചെയ്തും പരിചയമുള്ളവരാകണം.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവർത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 9-നുള്ളിൽ അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലും ബന്ധപ്പെടാം. ടോൾഫ്രീ നമ്പറുകൾ- 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവ്വീസ്).