സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ നിലവിൽ ആവശ്യമായ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി മുതൽ ആവശ്യമില്ലെന്ന് ഇന്ത്യയിലെ സൗദി എംബസി. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിവാക്കാൻ തീരുമാനിച്ചതായി ഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.
In view of the strong relations and strategic partnership between the Kingdom of Saudi Arabia and the Republic of India, the Kingdom has decided to exempt the Indian nationals from submitting a Police Clearance Certificate (PCC). pic.twitter.com/LPvesqLlPR
— Saudi Embassy in New Delhi (@KSAembassyIND) November 17, 2022
ഇന്ത്യൻ പൗരന്മാര്ക്ക് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ വിസ ലഭിക്കുന്നതിന് പിസിസി ഇനി നിര്‍ബന്ധമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും രാജ്യത്ത് സമാധാനപരമായി ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി അറിയിച്ചു.