സൗദി അറേബ്യയിൽ പുതിയ എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തിയതായി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദ് രാജകുമാരൻ വ്യക്തമാക്കി. കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടർ അഥവാ റുബുഹുൽഖാലിയിലുമാണ് പുതിയ എണ്ണപ്പാടങ്ങൾ കണ്ടെത്തിയത്.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ നടത്തിയ പര്യവേഷണത്തിലാണ് എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തിയത്. രണ്ട് പ്രകൃതി വാതക പാടങ്ങളും ഒരു ലൈറ്റ് ഓയിൽ റിസർവോയറുമാണ് പര്യവേഷണത്തിൽ കണ്ടെത്താൻ സാധിച്ചത്. അൽലാദം, അൽഫാറൂഖ്, അൽജഹാഖ്, അൽഖത്തൂഫ് പാടങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ.
പ്രതിദിനം 10,000 മുതൽ ലക്ഷകണക്കിന് ബാരൽ ഉല്പാദനശേഷിയുള്ളവയാണ് പുതിയ എണ്ണ പാടങ്ങൾ. ഇതോടെ രാജ്യത്തെ എണ്ണ വാതക സമ്പത്ത് കൂടുതൽ ശക്തമാകും.