മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങി ദുബായ്. ദുബായ് ആസ്ഥാനമായുള്ള ഡെവലപ്പർ സ്പാനിഷ് സ്റ്റുഡിയോ ആർസിആർ ആർക്വിടെക്‌റ്റ്‌സുമായി സഹകരിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്‌തത്. ദുബായിലെ അഭ്തുത അംബരചുംബികളുടെ കൂട്ടത്തിലേക്ക് പുതിയ കെട്ടിടവും പേരുചേർക്കും.
‘മുറാബ വയില്‍’ എന്നാണ് മെലിഞ്ഞ കെട്ടിടത്തിൻ്റെ പേര്. വീതി തന്നെയാണ് കെട്ടിടത്തെ ദുബായിലെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത്. കെട്ടിടത്തിന് 380 മീറ്റര്‍ ഉയരമുണ്ടാകും. അതേസമയം 22.5 മീറ്റര്‍ മാത്രമാണ് മെലിഞ്ഞ കെട്ടിടത്തിൻ്റെ വീതി. 73 നിലകളുള്ള കെട്ടടത്തിൽ രണ്ട് കിടപ്പുമുറികൾക്കും അഞ്ച് കിടപ്പുമുറികൾക്കും ഇടയിലുള്ള 131 അപ്പാർട്ട്മെൻ്റുകൾ ഉണ്ടാകും.
അപ്പാർട്ടുമെൻ്റുകൾക്കൊപ്പം, റെസ്റ്റോറൻ്റ്, ആർട്ട് ഗാലറി, പാഡൽ കോർട്ട്, മീറ്റിംഗ് റൂമുകൾ, ഒരു സ്വകാര്യ സിനിമ, സ്പാ, പ്രാർത്ഥനാഹാൾ എന്നിവയുമുണ്ടാകും. ദുബായിലെ പ്രധാന ഹൈവേയ്‌ക്കും ദുബായ് കനാലിനും ഇടിയിലായാണ് മെലിഞ്ഞ അംബരചുംബി ഉയരുക. “അസാധാരണമായി ഇടുങ്ങിയത്” എന്ന് വിശേഷണമുള്ള കെട്ടിടം വളരെവേഗം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc