തൊട്ടാൽ പൊള്ളും പ്രീമിയം; യുഎഇയിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുന്നു, ദുരിതത്തിലായി വാഹന ഉടമകൾ

Date:

Share post:

യുഎഇയിൽ മോട്ടോർ ഇൻഷുറൻസ് പ്രീമിയം കുതിച്ചുയരുകയാണ്. ഫുൾ കവർ ഇൻഷുറൻസിന് 500 മുതൽ 800 ദിർഹം വരെയാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. കൂടാതെ തേർഡ് പാർട്ടി ഇൻഷുറൻസിനുള്ള തുക 400-ൽ നിന്ന് 630 ആയും വർധിച്ചിട്ടുണ്ട്. ഇതോടെ സാധാരണക്കാരായ വാഹമ ഉടമകളാണ് ദുരിതത്തിലായിരിക്കുന്നത്. എന്നാൽ രണ്ട് മാസം കഴിയുമ്പോൾ നിരക്ക് ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കോവിഡ്‌ കാലത്ത് നൽകിയ 50 ശതമാനം ഇളവ് എടുത്തുമാറ്റുകയും പ്രീമിയം വർധിപ്പിക്കുകയും ചെയ്‌തതോടെയാണ് ഈ മാറ്റം. എസ്യുവിക്ക് തുക 520-ൽ നിന്ന് 840 ദിർഹവും ഏജൻസി റിപ്പയറുള്ള പുതിയ ആഡംബര വാഹനങ്ങൾക്ക് 4,000 ദിർഹത്തിന് മുകളിലുമാണ് ഇപ്പോൾ ഇൻഷുറൻസ് പ്രീമിയം. എസ്‌യുവി വാഹന പ്രീമിയം (നോൺ ഏജൻസി റിപ്പയർ) 2,000 ദിർഹം വരെ വർധിച്ചപ്പോൾ വിവിധ മോഡൽ കാറുകൾക്ക് 780-ൽ നിന്ന് 1,600 വരെയായും പോളിസി തുക ഉയർന്നിട്ടുണ്ട്.

എന്നാൽ ബിസിനസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ 20 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ടെങ്കിലും വാറ്റ് ഉൾപ്പെടെ കാറുകൾക്ക് ഏറ്റവും കുറഞ്ഞത് 1,144 മുതൽ 1,694 ദിർഹം വരെയാണ് ഉടമകൾ നൽകേണ്ടിവരിക. ഏജൻസി റിപ്പയർ ആണെങ്കിൽ ഈ നിരക്ക് 2,000ന് മുകളിലാകുകയും ചെയ്യും. എന്നാൽ ഇൻഷുറൻസ് അതോറിറ്റി നിശ്ചയിക്കുന്ന നിരക്കിൽ ഡിസ്കൗണ്ട് നൽകേണ്ടതില്ലെന്ന തീരുമാനം വരുന്നതോടെ രണ്ട് മാസം കഴിയുമ്പോൾ നിരക്ക് വീണ്ടും വർധിക്കുമെന്നാണ് റിപ്പോർട്ട്.

2023ൃന്റെ തുടക്കത്തിൽ കാറുകൾക്ക് ഇൻഷുറൻസ് കമ്പനി ഈടാക്കിയിരുന്നത് ശരാശരി 750 ദിർഹമായിരുന്നു. പിന്നീട് ഏതാനും മാസം കഴിഞ്ഞപ്പോൾ നിരക്ക് 900 ആയി ഉയർന്നു. എന്നാൽ വർഷാവസാനത്തോടെ അത് 1,100 ദിർഹമാകുകയും ഈ വർഷം അത് 1,300 ദിർഹമായും വർധിപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...