യുഎഇയിൽ മഴക്കാല പകർച്ചവ്യാധികൾ പെരുകുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ

Date:

Share post:

യുഎഇയിൽ മഴ ശക്തമായതോടെ പകർച്ചവ്യാധികൾ പെരുകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ. പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

5 വയസിൽ താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും അതീവ ശ്രദ്ധപുലർത്തണമെന്നും പനിയും അനുബന്ധ രോഗങ്ങളും സംബന്ധിച്ച ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോ​ഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. പുറം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ മഴ നനയുന്നത് പരമാവധി ഒഴിവാക്കണമെന്നും ആരോ​ഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശത്തിലുണ്ട്.

മലിന ജലത്തിൽ കളിക്കുന്നതിൽ നിന്നും കുട്ടികളെ തടയണമെന്നും അധികൃതർ നിർദേശിച്ചു. വയറിളക്കം, ഛർദ്ദി, പനി, വയറുവേദന, മസിൽ വേദന, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളാണ് ഇപ്പോൾ കൂടുതലായും യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...