ബാഗിൽ വിചിത്രമായ വസ്തുക്കളും ജീവികളുമായി ഒരാൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. ജീവനുള്ള പാമ്പ്, കുരങ്ങിൻ്റെ കൈ, ചത്ത പക്ഷി, പരുത്തിയിൽ പൊതിഞ്ഞ മുട്ടകൾ, മന്ത്രങ്ങൾ, താലിമാലകൾ, പേപ്പർ ക്ലിപ്പിംഗുകൾ തുടങ്ങിയ വസ്തുക്കളുമായാണ് ഒരു യാത്രക്കാരൻ അധികൃതരുടെ പിടിയിലായത്.
ദുബായ് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചില സംശയങ്ങളേത്തുടർന്ന് യാത്രക്കാരന്റെ ലഗേജ് പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് ബോക്സിനുള്ളിൽ പൊതിഞ്ഞ നിലയിൽ ഇവ കണ്ടെത്തിയത്. മന്ത്രവാദത്തിന് ഉപയോഗിക്കാനാകാം ഈ വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കണ്ടെത്തിയ വസ്തുക്കൾ കൂടുതൽ പരിശോധനകൾക്കായി ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിൾ ആക്ടിവിറ്റീസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. വിവിധ മാർഗങ്ങളിൽ യാത്രക്കാൻ നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനാൽ അതിനൂതന മർഗങ്ങൾ ഉപയോഗിച്ച് പരിശോധന ശക്തമാക്കുകയാണ് അധികൃതർ.