കേരള പത്രപ്രവർത്തക യൂണിയൻ്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് മിഡിൽ ഈസ്റ്റ് മേഖലയിൽ പിന്തുണ അറിയിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഗ്രൂപ്പ് രംഗത്തെത്തി. ദുബായിലെ മലയാളി മാധ്യമ പ്രവർത്തകർക്കാണ് കെയുഡബ്യൂജെ ഇൻഷുറൻസിനായി മലബാർ ഗ്രൂപ്പിൻ്റെ പിന്തുണ ലഭ്യമാവുക.
മലബാർ ഗ്രൂപ്പിൻ്റെ ദുബായിലെ ഇൻ്റർ നാഷണൽ ഹബ്ബിൽ നടന്ന ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻ്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി. മാധ്യമമേഖയുമായി വളരെ അടുത്ത ബന്ധമാണ് മലബാർ ഗ്രൂപ്പിന് ഉള്ളതെന്നും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് ഇൻഷുറൻസ് പിന്തുണയെന്നും ഷംലാൽ അഹമ്മദ് പറഞ്ഞു.
ചടങ്ങിൽ കെയുഡബ്യൂജെ മിഡിൽ ഈസ്റ്റ് യൂണിറ്റ് പ്രസിഡൻ്റ് എം.സി.എ നാസർ അധ്യക്ഷത വഹിച്ചു. കെയുഡബ്യൂജെ മിഡിൽ ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി ടി. ജമാലുദീൻ സ്വാഗതം പറഞ്ഞു. കെയുഡബ്യൂജെ മിഡിൽ ഈസ്റ്റ് യൂണിറ്റ് ട്രഷറർ പ്രമദ് ബി കുട്ടി, കെയുഡബ്യൂജെ അംഗങ്ങളായ എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി, മിൻ്റു പി ജേക്കബ്, ജോജറ്റ് ജോൺ, ഇന്ത്യൻ മീഡിയ ഫോറം കോഡിനേറ്റർമാരായ അനൂപ് കീച്ചേരി, തൻസി ഹാഷിർ എന്നിവർ പങ്കെടുത്തു.