കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു

Date:

Share post:

കുവൈറ്റ് നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചു. 254 പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജൂണ്‍ ആറിനാണ് തെരഞ്ഞെടുപ്പ്. നാഷണൽ അസംബ്ലിയായ മജ്ലിസ് അൽ ഉമ്മയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പാണിത്. 239 പുരുഷന്മാരും 15 വനിതകളുമാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്.

മേയ് അഞ്ചിനായിരുന്നു നാമനിർദേശ പത്രിക സ്വീകരിച്ചു തുടങ്ങിയ ദിവസം. മേയ് 30 വരെ പത്രിക പിന്‍വലിക്കാനുള്ള സമയവും നൽകിയിട്ടുണ്ട്. ഒരു മണ്ഡലത്തിൽ നിന്ന് പത്തു പേർ എന്ന തോതിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നും 50 പേരായിരിക്കും പാർലിമെന്റിൽ ജനപ്രതിനിധികളായി എത്തുക.

അതേസമയം സുരക്ഷിതമായി തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് അറിയിച്ചു. വോട്ടർമാർക്കും സ്ഥാനാർഥികൾക്കും ഉൾപ്പടെ സുരക്ഷ ഉറപ്പുനൽകാനും സുഗമമായി വോട്ടെടുപ്പ് പൂർത്തിയാക്കാനും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുകാര്യ വകുപ്പ് ഓഫിസ് സന്ദർശിച്ചതിന് ശേഷമാണ് അൽ ബർജാസ് ഇക്കാര്യം അറിയിച്ചത്. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും ട്രാഫിക് ആൻഡ് ഓപറേഷൻസ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുമായ മേജർ ജനറൽ അബ്ദുല്ല അൽ റെജൈബും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...

53-ാമത് ദേശീയ ദിനാഘോഷം; 14 മാർ​ഗ​നിർദേശങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം

ഡിസംബർ 2-ന് 53-ാമത് ദേശീയ ദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. വിവിധ ആഘോഷ പരിപാടികളും രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഈ...

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...