ഞായറാഴ്ച ഇന്ത്യൻ എംബസി അവധി ആയിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു. ഡോ.അംബേദകർ ജയന്തി പ്രമാണിച്ചാണ് ഈ മാസം 14ന് എംബസി അടച്ചിടുന്നത്. എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകും. അതേസമയം, കുവൈറ്റിലെ എല്ലാ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെന്ററുകളും (ഐ.സി.എ.സി) തുറന്നു പ്രവർത്തിക്കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.