കുവൈറ്റില്‍ വിസ നിയന്ത്രണം; കുടുംബ വിസകളും സന്ദര്‍ശക വിസകളും നിര്‍ത്തിവെച്ചു

Date:

Share post:

കുവൈറ്റിലെ താമസ അനുമതി പുതിയ നിയന്ത്രണ സംവിധാനങ്ങൾക്ക് കീ‍ഴില്‍ ഏര്‍പ്പെടുത്താനുളള നീക്കവുമായി കുവൈറ്റ്. തമാസവിസ നിയമങ്ങളില്‍ പുതിയ ഭേതഗതികൾ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി കുവൈറ്റിലേക്ക് പുതിയ കുടുംബ വിസകളും സന്ദര്‍ശക വിസകളും അനുവദിക്കില്ലെന്നും അഭ്യന്തര മന്ത്രാലയം.

തിങ്കളാ‍ഴ്ച മുതല്‍ പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ നിര്‍ത്തിവെച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അനധികൃത താമസക്കാരുടെ എണ്ണം കൂടിയതും നിയമലംഘനങ്ങളുമാണ് പുതിയ സം‍വിധാനം ഏര്‍പ്പെടുത്തുന്നതിന് കാരണം. മനുഷ്യക്കടത്തുൾപ്പടെ വലിയപരാതികളും ഉയര്‍ന്നിരുന്നു.

ഇതിനിടെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസ് കണ്ടെത്തി. ഇവിടെനിന്ന് നാല് താമസ നിയമ ലംഘകരും പിടിയിലായി. കുവൈത്തിലെ സെവില്ലി പ്രദേശത്തു നിന്നാണ് ഇവര്‍ പിടിയിലായത്. തുടര്‍ നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തിയെന്നും റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....