ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ 457 തടവുകാർക്ക് മാപ്പ് നൽകി. രാജാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചായിരുന്നു രാജ്യത്തെ സായുധ സേനയുടെ പരമോന്നത കമാൻഡർ കൂടിയായ രാജാവിന്റെ പ്രഖ്യാപനം.
സാമൂഹിക ഐക്യം വളർത്തുകയും നീതിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാരിയുടെ സമർപ്പണത്തെയാണ് രാജകീയ മാപ്പ് പ്രതിഫലിപ്പിക്കുന്നത്. തടവുകാർക്ക് സമൂഹത്തിലേക്ക് കടന്നുവന്ന് സാധാരണ ജീവിതം നയിക്കാനുമുള്ള അവസരമാണ് ഇതുവഴി ഒരുക്കുന്നത്.