സൗദി അറേബ്യയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയും മക്കളും നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഖത്തീഫില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്ത് (32) ആണ് മരിച്ചത്. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പത്ത് വര്‍ഷത്തോളമായി സൗദിയില്‍ ഡ്രൈവര്‍ ജോലി ചെയ്തുവരികയായിരുന്നു. ഖത്തീഫിലെ നാബിയയില്‍ കുടുംബ സമേതമായിരുന്നു താമസം. ഒരു മകനും മകളുമുണ്ട്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്.