75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആശംസകൾ നേര്‍ന്ന് പ്രവാസി വ്യവസായ പ്രമുഖര്‍. സമത്വവും മതേതരത്വവും ഉയര്‍ത്തിപ്പിടിച്ച് നാനാവിഭാഗങ്ങൾ ഒരുമിച്ച് കഴിയുന്ന നാടാണ് ഇന്ത്യയെന്നും ഇന്ത്യന്‍ ഭരണഘടന മറ്റേത് രാജ്യത്തേക്കാളും ഉന്നതമൂല്യം പ്രകടമാക്കുന്നതാണെന്നും ലുലുഗ്രൂപ്പ് എംഡി എംഎ യൂസഫലി പറഞ്ഞു. ഇന്ത്യ മഹത്തായ രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 76ആം വര്‍ഷത്തിലേക്ക് കടക്കുന്ന അനവസരത്തില്‍ എല്ലാ സഹോദരീ സഹോദരന്‍മാര്‍ക്കും ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ വികസ്വര രാജ്യങ്ങൾക്ക് മാതൃകയാണ് ഇന്ത്യയെന്ന് ആസ്റ്റർ ഡിഎം കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലും സ്വാശ്രയത്തിലും ശ്രദ്ധയമായ നേട്ടമാണ് ഇന്ത്യ 75 വര്‍ഷം കൊണ്ട് നേടിയത്. ആരോഗ്യ പരിരക്ഷാ രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും തൊഴിലവസരം സൃഷ്ടിക്കാനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ത്യയ്ക്കൊപ്പം പാകിസ്ഥാനും സ്വാതന്ത്ര്യദിന വാര്‍ഷികാഘോങ്ങളിലാണ്. ഗൾഫ് മേഖയിലെ താമസ ഇടങ്ങളുലും മറ്റും ഇരു രാജ്യങ്ങളിലേയും പൗരന്‍മാര്‍ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പരസ്പര സഹകരണത്തിന്‍റെയും സാഹോദര്യത്തിന്‍റെയും വേറിട്ട കാഴ്ചകളും സാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗൾഫ് മേഖലയില്‍ പ്രകടമാണ്.