ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് ദുബായ്. നിരവധി ഇന്ത്യൻ കമ്പനികൾ എമിറേറ്റിൽ പുതിയതായി ആരംഭിച്ചു എന്നതാണ് അതിന്റെ തെളിവ്. കഴിഞ്ഞ 6 മാസത്തിനിടെ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബായിൽ സ്ഥാപനങ്ങൾ ആരംഭിച്ചത്.
ദുബായിലെ എമിറാത്തി കമ്പനികൾ കഴിഞ്ഞാൽ എമിറേറ്റിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ മുൻപന്തിയിൽ ഇന്ത്യക്കാരാണെന്നാണ് ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തൊട്ടുപിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നത് പാക്കിസ്ഥാനാണ്. പാക്കിസ്ഥാൻ പുതിയതായി 3,968 കമ്പനികളാണ് 6 മാസത്തിനിടെ എമിറേറ്റിൽ ആരംഭിച്ചത്.
2,355 കമ്പനികളുമായി ഈജിപ്താണ് മൂന്നാം സ്ഥാനത്ത്. 1,358 കമ്പനികളുമായി സിറിയ, 1,245 കമ്പനികളുമായി യുകെ, 1,119 കമ്പനികളുമായി ബംഗ്ലാദേശ് തുടങ്ങിയവരാണ് പിന്നാലെയുള്ളത്. എമിറേറ്റിലെ മൊത്തം കമ്പനികളിൽ 41.5 ശതമാനവും വ്യാപാര സ്ഥാപനങ്ങളോ റിപ്പയറിങ് സ്ഥാപനങ്ങളോ ആണെന്നാണ് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്.