16 ലക്ഷം സീറ്റുകൾ: ഹജ്ജ് സേവനത്തിനുള്ള തയ്യാറെടുപ്പില്‍ ഹറമൈന്‍ ട്രെയിന്‍

Date:

Share post:

ഹാജിമാര്‍ക്ക് മക്ക, മദീന പുണ്യ നഗരങ്ങള്‍ക്കിടയില്‍ യാത്രചെയ്യുവാനായി 1.6 ദശലക്ഷത്തിലധികം സീറ്റുകളുമായി ഹറമൈന്‍ ട്രെയിന്‍ തയ്യാറെടുക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 100000 സീറ്റുകള്‍ കൂടുതലാണ് ഈ വര്‍ഷം ഒരുക്കിയിട്ടുള്ളത്. തിരക്കേറിയ ദിവസങ്ങളിലെ ട്രെയിനുകളുടെ എണ്ണം 126 ആയി ഉയര്‍ത്തിയിട്ടുണ്ട്.

3800 ട്രിപ്പുകള്‍ ഉണ്ടായിരിക്കും. ദുല്‍കഅദ് മാസത്തിന്റെ ആരംഭം മുതല്‍ ദുല്‍ഹിജ്ജ 19-ാം തീയ്യതിവരേയുള്ള തിരക്കേറിയ ദിവസങ്ങളില്‍ ട്രെയിനിന്റെ ട്രിപ്പുകളുടെ എണ്ണം കൂട്ടും. മൊത്തം 35 ഇലക്ട്രിക് ട്രെയിനുകളാണ് സേവനത്തിനായുണ്ടാവുക. ഓരോ ട്രെയിനിനും 13 ബോഗികളുണ്ടാവും. ഓരോ ട്രെയിനിലും 417-ഓളം യാത്രക്കാരുമുണ്ടാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ഔദ്യോഗിക ഗാനം പുറത്തിറക്കി

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക ഗാനം പുറത്തിറക്കി. യൂണിയൻ ഡേ സംഘാടക സമിതിയാണ് ​ഗാനം പുറത്തിറക്കിയത്. 'ബദൗ ബനീന ഉമ്മ' (Badou Baniina...

യുഎഇ ദേശീയ ദിനം; ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലും അജ്മാനിലും സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയാണ് മാനവ വിഭവശേഷി വകുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ 2,...

ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്; ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി

ഗുസ്‌തി താരവും ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ ബജ്‌രംഗ് പുനിയക്ക് നാല് വർഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക...

സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് ആര്‍ടിഎ; ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കും

ദുബായുടെ ​ഗ്രാമപ്രദേശങ്ങളിലെ സുരക്ഷ വർധിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. ഇതിനായി വിവിധ ഭാ​ഗങ്ങളിൽ കൂടുതൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് തീരുമാനം. 2026...