സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദമാക്കാനൊരുങ്ങി ഷാർജ

Date:

Share post:

ഷാർജയിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും പരിസ്ഥിതി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റും. 2024നുള്ളിൽ പുതിയ പദ്ധതി നടപ്പിലാക്കുമെന്നാണ് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി അറിയിച്ചത്. പദ്ധതിയുടെ ഭാ​ഗമായി പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുകയും ചെയ്യും.

യുവതലമുറയിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുപ്രധാന പങ്ക് വഹിക്കുമെന്ന കണ്ടെത്തലാണ് പുതിയ തീരുമാനത്തിന് പിന്നിൽ. വെള്ളം, വൈദ്യുതി പോലുള്ള വിഭവങ്ങൾ എങ്ങനെ സംരക്ഷിക്കാമെന്നത് സംബന്ധിച്ചും നിർദേശങ്ങൾ നൽകും. കൂടാതെ പരിസ്ഥിതി മാനേജ്മെന്റ് കമ്പനിയായ ബീഅയുമായി സഹകരിച്ച് സ്കൂളുകളിൽ മാലിന്യസംസ്കരണ പദ്ധതിയും നടപ്പിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...

‘വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു’; വീഡിയോയുമായി മമ്മൂട്ടി, കയ്യടിച്ച് ആരാധകർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം 'വല്ലേട്ടൻ' 4കെ മികവിൽ വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. വെള്ളിയാഴ്‌ചയാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്....

53-ാം ദേശീയ ദിനത്തിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ

53-ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുകയാണ് യുഎഇ. ഇതിന് മുന്നോടിയായി 3,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്...

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി ഷെയ്ഖ് മുഹമ്മദ്

എമിറേറ്റ്സിൻ്റെ ആദ്യ എയർബസായ എ350യിൽ പര്യടനം നടത്തി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം....