ദുബായിൽ അരങ്ങേറിയ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി പ്രദർശന മേളയായ ജൈറ്റക്സ് ഗ്ലോബൽ സമാപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ജൈറ്റക്‌സ് ഗ്ലോബൽ ദുബായ് വേൾഡ് ട്രെഡ് സെന്ററിൽ തുടക്കമായത്. അഞ്ച് ദിവസം നീണ്ടു നിന്ന പ്രദർശന മേള കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കമ്പനികളും മേളയിൽ എത്തിയിരുന്നു.
ജിഡിആർഎഫ്എയും ആർടിഎയും ഉൾപ്പെടെയുളള യുഎഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ പുതിയ സാങ്കേതിക വിദ്യകൾ പൊതു ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഡ്രൈവറില്ലാ ട്രക്കുകൾ ഉൾപ്പെടെ പൊലീസ് പട്രോളിഗ് വാഹനങ്ങൾ, മുഖം കാണിച്ച് എയർപോർട്ടുകളിലും പൊതു ഗതാഗത സംവിധാനങ്ങളും യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന സാങ്കേതിക വിദ്യ ഉൾപ്പടെ വമ്പൻ പ്രദർശനമാണ് ജൈറ്റക്സിൽ നടന്നത്.
180 രാജ്യങ്ങളുടെ പങ്കാളിത്തം, ആറായിരത്തോളം സ്ഥാപനങ്ങൾ, ആയിരക്കണക്കിന് ടെക് എക്സിക്യുട്ടീവുകൾ, എന്നിങ്ങനെ കുറേയധികം പ്രത്യേകതൾ ഇത്തവണത്തെ ജൈറ്റക്‌സ് മേളക്ക് ഉണ്ടായിരുന്നു.