ഉയരങ്ങൾ കീഴടക്കി ഒമാൻ; സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ചുമതലയേറ്റിട്ട് ഇന്ന് നാല് വര്‍ഷം

Date:

Share post:

സുൽത്താൻ ഹൈതം ബിൻ താരിക് ഒമാൻ്റെ ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്ന് നാല് വർഷം. വാർഷിക ദിനത്തിൽ സുൽത്താന് വിവിധ ഭരണാധികാരികൾ ആശംസകൾ അറിയിച്ചു. സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ അധ്യക്ഷതയിൽ ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗം ചേർന്നു.

ഭരണത്തിന്റെ ആദ്യ നാൾ മുതൽ രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിച്ച സുൽത്താൻ പൗരൻമാർക്ക് സേവനങ്ങളും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിൽ അതീവശ്രദ്ധ ചെലുത്തിയിരുന്നു. സ്വദേശികളോടൊപ്പം വിദേശികളെയും പരിഗണിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്‌കരിച്ചാണ് അദ്ദേഹം മുന്നോട്ടുപോകുന്നത്. വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സുൽത്താന്റെ നേതൃത്വത്തിൽ മികച്ച പദ്ധതികളാണ് രാജ്യത്ത് ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും. സാമ്പത്തിക, തൊഴിൽ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് സ്ഥായിയായ പരിഹാരമാണ് സർക്കാർ പ്രധാനമായും ഇതുവഴ് ലക്ഷ്യമിടുന്നത്.

ഈ വർഷത്തെ ആദ്യ മന്ത്രിസഭാ യോഗത്തിൽ റസിഡൻഷ്യൽ, നോൺ റസിഡൻഷ്യൽ വിഭാഗങ്ങൾക്കുള്ള കുടിവെള്ള വിതരണ സേവന ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദ്ദേശത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വകാൻ ഗ്രാമത്തിൻ്റെയും ജബൽ അൽ അബ്‌യദ് പ്രദേശത്തിന്റെയും വികസനത്തിന് സമയപരിധി നിശ്ചയിക്കാനും സുൽത്താൻ നിർദ്ദേശിച്ചു. യാത്രകൾ, ക്യാംപിങ്, സാഹസിക വിനോദസഞ്ചാരം എന്നിവക്കുള്ള രണ്ട് പ്രധാന കേന്ദ്രങ്ങളായി ഇവയെ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ സേവനങ്ങളുടെ ഫീസ് റദ്ദാക്കൽ, കുറക്കൽ, ലഘുകരിക്കൽ, ലയിപ്പിക്കൽ എന്നിവ ഉൾപ്പെട്ട വിലനിർണയ ഗൈഡിൻ്റെ കരട് മന്ത്രിസഭാ കൗൺസിൽ അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...