വീണ്ടും കുതിക്കാൻ ഫ്ലൈ ദുബായ്; പുതിയതായി വാങ്ങുന്നത് ഏഴ് വിമാനങ്ങൾ, 130 പൈലറ്റുമാരെ നിയമിക്കും

Date:

Share post:

വീണ്ടും ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ദുബായിയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ളൈ ദുബായ്. വികസന പദ്ധതികളുടെ ഭാ​ഗമായി പുതിയതായി ഏഴ് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് കമ്പനി. ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത് അൽ ഗൈത്താണ് കമ്പനിയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത്.

ബേസൽ, റിഗ, ടാലിൻ, വിൽനിയസ് നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഏഴ് പുതിയ വിമാനങ്ങൾ വാങ്ങാൻ ഫ്ളൈ ദുബായ് തീരുമാനിച്ചത്. വിമാനങ്ങൾ ഈ വർഷം തന്നെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല, 130 പുതിയ പൈലറ്റുമാരെയും കമ്പനി ഈ വർഷം നിയമിക്കും.

എമിറേറ്റ്സ് വിമാനകമ്പനിയുടെ ചരക്കുവിഭാഗമായ എമിറേറ്റ്സ് കൈ കാർഗോ അഞ്ച് പുതിയ വിമാനങ്ങൾക്കും ഓർഡർ നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...