ദുബായ് അൽകൂസിലെ കമ്മ്യൂണിറ്റി മാർക്കറ്റിൽ തീപിടിത്തം. അൽകെയിൽ മാളിന് പിൻവശത്ത് ലേബർ ക്യാമ്പിനോട്ചേർന്ന് നിർമ്മിച്ച കമ്മ്യൂണിറ്റി മാർക്കറ്റിലായിരുന്നു തീപിടിത്തമുണ്ടായത്. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടം സംഭവിച്ചയുടൻ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ സംഭവസ്ഥലത്തെത്തി തീയണക്കുകയായിരുന്നു. എങ്കിലും കമ്മ്യൂണിറ്റി മാർക്കറ്റിന്റെ ചിലഭാഗങ്ങൾ പൂർണമായും കത്തിനശിച്ചു. നിരവധി തൊഴിലാളികൾ താമസിക്കുന്ന സ്ഥലമായിരുന്നു ഇത്. ജോലിക്കാരെല്ലാം പുറത്തുപോയിരുന്ന സമയമായിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.