മുൻ കാമുകിയുമൊത്തുള്ള ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും അശ്ളില ഫോട്ടോകൾ കാമുകിയുടെ ഭർത്താവിനും സഹോദരനും വാട്സാപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്ത 34 കാരനെ ആറ് മാസത്തെ തടവിനും നാടുകടത്തലിനും ശിക്ഷിച്ച് ദുബായ് കോടതി.
ഏഷ്യൻ പ്രവാസിയായ യുവാവിന് നേരത്തെ ദുബായ് ക്രിമിനൽ കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി തടവ് ശിക്ഷയില്‍ ഇളവ് നല്‍കിയെങ്കിലും നാടുകടത്തല്‍ ശരിവച്ചു. ഇതിനിടെ യുവതിയുടെ മൊബൈല്‍ ഫോണും യുവാവ് മോഷ്ടിച്ചിരുന്നു.
മൊബൈൽ ഫോൺ മോഷണം പോയെന്നും കാമുകൻ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്നും ആരോപിച്ച് യുവതിയും ഭർത്താവും പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. താനുമായുളള ബന്ധം അവസാനിപ്പിച്ചാൽ ചിത്രങ്ങൾ സോഷ്യല്‍ മിഡിയയില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. തുടർന്നാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.