ഒമാനിലെ പെട്രോള്‍ പമ്പുകളിലും സ്വദേശിവത്കരണം; പമ്പുകളില്‍ പ്രവാസികളെ മാനേജറായി നിയമിക്കില്ല

Date:

Share post:

ഒമാനിൽ വീണ്ടും സ്വദേശിവത്കരണം വരുന്നു. പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് നിർദേശിച്ചിരിക്കുകയാണ് തൊഴിൽ മന്ത്രാലയം. സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കമ്പനികൾക്ക് മന്ത്രാലയം അയച്ച നോട്ടീസിൽ വ്യക്‌തമാക്കുന്നു.

നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷൻ മാനേജർ തസ്‌തികയിൽ സ്വദേശികളെ നിയമിക്കുന്നതിന് തൊഴിൽ മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവീസസും 2021ൽ കരാറിൽ എത്തിയിരുന്നു.

ഇന്ധന വിതരണ കമ്പനികൾ വരുന്ന ദിവസങ്ങളിൽ മന്ത്രാലയം നിർദേശം പ്രാബല്യത്തിൽ കൊണ്ടുവരുന്നതോടെ ഇന്ധന സ്‌റ്റേഷനുകളിലും സ്‌റ്റേഷൻ മാനേജർമാർ സ്വദേശികൾ മാത്രമാകും. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികളാണ് ഒമാനിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...