ദുബായിലെ എണ്ണ ഇതര സ്വകാര്യമേഖല സമ്പദ്‌വ്യവസ്ഥയിൽ ആഗോള സാമ്പത്തിക പ്രവണതകളേക്കാൾ മികച്ച പ്രവർത്തനമാണ് ദുബായുടേതെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിന്‍റെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
കഴിഞ്ഞ വർഷാവസാനം ഉപഭോക്തൃ ഡിമാൻഡ് വർധിച്ച സാഹചര്യത്തിൽ പുതിയ ഓർഡറുകൾ വർധിച്ചെന്നും ഡിസംബറില്‍ മികച്ച നേട്ടമുണ്ടാക്കിയെന്നും എസ് ആന്റ് പി ഗ്ലോബല്‍ വ്യക്തമാക്കി.നവംബറിലെ സൂചിക 54.9 ൽ നിന്ന് ഡിസംബറിൽ 55.2 ആയി ഉയർന്നു. ഉൽപ്പാദന വളർച്ച ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണെങ്കിലും എമിറേറ്റിലെ എണ്ണ ഇതര മേഖലയിലുടനീളമുള്ള പ്രവർത്തനങ്ങളില്‍ പുരോഗതി പ്രകടമായി.
2010-ൽ സർവേ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ശരാശരിയേക്കാൾ ശക്തമാണ് 2002ലെ കണക്കുളെന്ന് എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവൻ വ്യക്തമാക്കി.