ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷയ്ക്കായി ‘ഹെറിറ്റേജ് പൊലീസ്’ വരുന്നു

Date:

Share post:

ദുബായിലെ ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി പ്രത്യേക പൊലീസ് സംഘം വരുന്നു. ‘ഹെറിറ്റേജ് പൊലീസ്’ എന്നു പേരിട്ട പുതിയ പദ്ധതിയുടെ സു​ഗമമായ പ്രവർത്തനത്തിനായി സഹകരിച്ച് പ്രവർത്തിക്കുമെന്ന കരാറിൽ ദുബായ് പൊലീസും സാംസ്‌കാരിക വകുപ്പായ ദുബായ് കൾച്ചർ അധികൃതരും ഒപ്പുവെച്ചു.

ദുബായിയുടെ ചരിത്രം പരിചയപ്പെടുത്തുക, സാംസ്‌കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹെറിറ്റേജ് പൊലീസ് പ്രവർത്തിക്കുക. അൽ ഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ദുബായിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റേജ് പൊലീസിനെ വിന്യസിക്കുന്നത്.

പരസ്‌പരമുള്ള ആശയവിനിമയം വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഇരു വകുപ്പുകളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്നും ദുബായിയുടെ ചരിത്രത്തെക്കുറിച്ചുള്ള കൃത്യമായ അറിവ് സുരക്ഷാ വിഭാഗത്തിന് നൽകുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....