ദുബായിൽ സൈക്കിളുകൾക്ക് മാത്രമായുള്ള ഭൂഗർഭപാതദബായ് നഗരത്തിൽ സൈക്കിളുകൾക്ക് മാത്രമായുള്ള ഭൂഗർഭപാത തുറന്നു. മണിക്കൂറിൽ 800 സൈക്കിളുകൾക്ക് വരെ ഈ പാതയിലൂടെ കടന്നുപോകാം. ദുബായ് നഗരത്തിലെ മൈതാനിലാണ് ഭൂഗർഭ സൈക്കിൾ പാതയുടെ നിർമാണം പൂർത്തിയാക്കിയത്. 160 മീറ്റർ നീളവും 6.6 മീറ്റർ വീതിയുമാണ് ഈ പാതയ്ക്കുള്ളത്.
മൈതാൻ സ്ട്രീറ്റിലെ സിഗ്നൽ വികസനത്തിന്റെ ഭാഗമായാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഭൂഗർഭ പാത നിർമിച്ചത്. ഇനി മുതൽ സിഗ്നനലിൽ മറ്റു വാഹനങ്ങൾ കടന്നുപോകാൻ കാത്തുനിൽക്കാതെ സൈക്കിളുകൾക്ക് തുരങ്കപാത വഴി തടസമില്ലാതെ യാത്ര ചെയ്യാം.
മൈതാൻ, നാദ് അൽ ശിബ എന്നിവിടങ്ങളിലെ താമസ സ്ഥലങ്ങളിലേക്കും സൈക്കിളിസ്റ്റ് ക്ലബ്ബിലേക്കും യാത്ര നടത്താൻ തുരങ്കപാത സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. ടണലിന്റെ ഉൾഭാഗം പ്രകൃതിഭംഗിയുള്ള ചിത്രങ്ങൾകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. അതേസമയം 2026 നോടകം ദുബായ് നഗരത്തിലെ മൊത്തം സൈക്കിൾ പാതകളുടെയും ദൈർഘ്യം 819 കിലോമീറ്ററായി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.