ദുബായിലെ പരമ്പരാഗത ബസുകൾക്ക് പകരം കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാൻ ആർടിഎ

Date:

Share post:

ദുബായിലൂടെ സർവ്വീസ് നടത്തുന്ന പരമ്പരാ​ഗത ബസുകൾ നിർത്തലാക്കി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. നഗരത്തിലുടനീളമുള്ള നാല് പ്രദേശങ്ങളിലെ പരമ്പരാഗത ബസുകളാണ് ഘട്ടം ഘട്ടമായി ഒഴിവാക്കുക.

ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജിക്ക് അനുസരിച്ച് 2050-ഓടെ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ മാത്രം നിരത്തിലിറക്കുകയാണ് അധികൃതരുടെ ലക്ഷ്യം. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസുകളുടെ സംഭരണം കൂടാതെ ആവശ്യമായ ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും ആർടിഎയുടെ പൊതുഗതാഗത ഏജൻസിയുടെ സിഇഒ അഹമ്മദ് ബഹ്രോസിയാൻ പറഞ്ഞു.

ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കാനായി പുതിയ ബസുകളിൽ റഖീബ് ഓഫ് ഡ്രൈവർ ബിഹേവിയർ മോണിറ്ററിംഗ് സിസ്റ്റം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ മാസം ആർടിഎ പ്രഖ്യാപിച്ചിരുന്നു. യാത്രാക്കൂലി വെട്ടിപ്പ് തടയാൻ ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിംഗ് (എപിസി) സംവിധാനവും സ്ഥാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...