ദുബായിലെ ഇന്ത്യൻ റെസ്റ്റോറന്റ് സിന്ധ് പഞ്ചാബിന്റെ മാനേജിംഗ് പാർട്ണറായ ഗുർവീന്ദർ സിംഗ് അന്തരിച്ചു.
കഴിഞ്ഞ 45 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന സിന്ധ് പഞ്ചാബിന്റെ ബർ ദുബായ് ബ്രാഞ്ചിലെ നിറ സാന്നിദ്ധ്യമായിരുന്നു പപ്പി സിംഗ് എന്നറിയപ്പെടുന്ന ഗുർവീന്ദർ സിംഗ.
1977 മുതലാണ് സിന്ധ് പഞ്ചാബ് റെസ്റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചത്. റെസ്റ്റോറന്റിന്റെ തുടക്കത്തിൽ തന്റെ അമ്മാവനെ സഹായിക്കുകയും റെസ്റ്റോറന്റിന്റെ മുഖമായി വളരുകയും ചെയ്തു പപ്പി സിംഗ്. വളരെ സൗമ്യമായ പെരുമാറ്റത്തിലൂടെ എമിറാത്തി ഭക്ഷണപ്രേമികളുടെ ഹ്യദയങ്ങളിൽ ചേക്കേറി.