ആഘോഷങ്ങൾക്ക് തിരിതെളിക്കാം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പുതിയ സീസണിന് ഡിസംബർ 6-ന് തുടക്കം

Date:

Share post:

ദുബായ് ന​ഗരത്തെ ആഘോഷത്തിലാഴ്ത്തുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30-മത് സീസൺ പ്രഖ്യാപിച്ചു. ഡിസംബർ ആറ് മുതൽ 2025 ജനുവരി 12 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സം​ഘടിപ്പിക്കപ്പെടുക. ആഘോഷവും ആരവവും ഒത്തുചേരുന്ന 38 ദിവസം നീളുന്ന ലോകോത്തര ഷോപ്പിങ് അനുഭവമാണ് ദുബായ് നഗരം ജനങ്ങൾക്ക് നൽകുക.

1000ലധികം അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾ അണി നിരക്കുന്ന ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ മേളയാണിത്. തത്സമയ ഗാനമേളകൾ, പുതുവത്സരാഘോഷങ്ങൾ, തീം പാർക്ക് യാത്രകൾ, ഔട്ട്ഡൗർ സാഹസിക യാത്രകൾ, ബീച്ച് ആഘോഷങ്ങൾ, നിരവധി സമ്മാനങ്ങൾ തുടങ്ങി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനെ സവിശേഷമാക്കാൻ നിരവധി പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഫെസ്റ്റിവൽ ദിവസങ്ങളിൽ ദുബായ് ലൈറ്റ്സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര നിലവാരമുള്ള ഡ്രോൺ ഷോകൾ എന്നിവ സൗജന്യമായി ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കും. ഫെസ്റ്റിവലിന്റെ സമ്പൂർണ കലണ്ടർ അധികം വൈകാതെ അധികൃതർ പുറത്തിറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...