ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ദുബായ് സഫാരി പാർക്ക് താൽക്കാലികമായി അടച്ചിടും. പാർക്കിന്റെ നിലവിലെ സീസൺ മെയ് 31 വരെ മാത്രമാണ്. ശൈത്യകാലത്ത് മാത്രം തുറക്കുന്ന ഈ പരിസ്ഥിതി സൗഹൃദ മൃഗസങ്കേതം ഈ വർഷാവസാനം അടുത്ത സീസണിൽ വീണ്ടും തുറക്കും.
സിംഹം, കടുവ, മാൻ, വിവിധതരം കുരങ്ങ്, ഉരഗങ്ങൾ, പക്ഷികൾ എന്നിവയുൾപ്പെടെ മൂവായിരത്തോളം മൃഗങ്ങൾ ഈ പാർക്കിലുണ്ട്. മൂന്ന് വയസിന് താഴെയുള്ള കുട്ടികൾക്ക് ഇവിടെ പ്രവേശനം സൗജന്യമാണ്. മുതിർന്നവർക്ക് 50 ദിർഹവും മൂന്ന് മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് 20 ദിർഹവുമാണ് പ്രവേശന ഫീസ്.
വേനൽക്കാലത്ത് താപനില ശക്തിയായി ഉയരുന്നതിനാലാണ് സീസണലായി പാർക്ക് പ്രവർത്തിക്കുന്നത്. ദുബായിയുടെ പ്രധാന ആകർഷണം തന്നെയാണ് ദുബായ് സഫാരി പാർക്ക്.