ക്രിമിനല്‍ കേസുകളില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബായ് പൊലീസ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കേസുകൾ പരിഹരിക്കുന്നതില്‍ വേഗത കൈവരിച്ചതായും അജ്ഞാതരായ പ്രതികൾക്കെതിരേ ഫയല്‍ ചെയ്ത 98 ശതമാനം കേസുകളും പരിഹരിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി.
ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫാ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍റെ യോഗത്താലാണ് ദുബായ് പൊലീസ് കമാന്‍റര്‍ ഇന്‍ ചീഫ് അബ്ദുല്ല ഖലീഫ അല്‍ മറി ആദ്യപാദ റിപ്പോര്‍ട്ടിലെ കണക്കുകൾ പുറത്തുവിട്ടത്. സിെഎഡി വിഭാഗത്തിലെ ജീവനക്കാരുടെ ഇടപെടലുകളെ അദ്ദേഹം യോഗത്തില്‍ അഭിനന്ദിച്ചു.
ക്രിമിനല്‍ കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കാന്‍ ദുബായ് പൊലീസ് നടപ്പാക്കുന്ന നിരവധി പദ്ധതികൾ വിജയം കണ്ടതായും യോഗം വിലയിരുത്തി. നിര്‍മ്മിത സാങ്കേതിക വിദ്യയുടെ സഹായവും പൊലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.