വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ദുബായ് ഒന്നാമത്

Date:

Share post:

നേരിട്ടുളള വിദേശ നിക്ഷേപ പദ്ധതികൾ ആകര്‍ഷിക്കുന്നതില്‍ അന്താരാഷ്ട്രതലത്തില്‍ ദുബായ് ഒന്നാമത്. ദുബൈയുടെ ‘എഫ്.ഡി.ഐ റിസൽട്ട്സ് ആൻഡ് റാങ്കിങ് ഹൈലൈറ്റ് റിപ്പോർട്ട്-2021’ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. കോര്‍പ്പറേറ്റ് ആസ്ഥാനമായി മാറുന്ന പട്ടണങ്ങളില്‍ രണ്ടാം സ്ഥാനവും ദുബായ് സ്വന്തമാക്കി.

കോവിഡ് മഹാമാരിയെ അതിജീവിക്കുന്ന എമിറേറ്റ്സ് സമ്പദ്ഘടനയുടെ നേട്ടമാണിതെന്നും 2021ല്‍ 418 ഗ്രീന്‍ ഫീല്‍ഡ് വിദേശ നിക്ഷേപ പദ്ധതികൾ ദുബായില്‍ എത്തിയെന്നും റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തമാക്കി. പുതിയ സംരങങ്ങൾ ആരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും മികച്ച സാമ്പത്തീക അന്തരീക്ഷമാണ് ദുബായിലുളളതെന്നും അദ്ദേഹം വിശദീകരിച്ചു.

ദുബായ് ഇക്കണോമി ആന്‍റ് ടൂറിസം വകുപ്പിന് കീ‍ഴിലുളള ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് ഡെവലപ്മെന്റ് ഏജന്‍സിയുടേതാണ് റിപ്പോര്‍ട്ട്. ദുബായ് ടൂറിസം മേഖലയും സാമ്പത്തിക തിരിച്ചുവരവിന് ശക്തമായ പിന്തുണ നല്‍കുന്നെന്നും സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാൾ 32 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...

യുഎഇ ഈദ് അൽ ഇത്തിഹാദ്; ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ

യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് അൽഐനിൽ നടക്കും. ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾ യുട്യൂബ് ചാനൽ, വെബ്സൈറ്റ്,...

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി

മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിച്ച് പരാതിക്കാരി. മുകേഷ്, ജയസൂര്യ, ഇടവേളബാബു, ബാലചന്ദ്രമേനോൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ ഏഴു പേർക്കെതിരെ നൽകിയ പരാതിയാണ്...

ദുബായ് റൺ ചലഞ്ച്; 24ന് 4 റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് ആർടിഎ

ദുബായ് റൺ ചലഞ്ച് നടക്കുന്നതിനാൽ നവംബർ 24 (ഞായർ) ചില റോഡുകൾ താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ...