സെപ്റ്റംബർ 15ന് പൊതുമാപ്പ് സേവനങ്ങൾക്കും അവധിയെന്ന് ജിഡിആർഎഫ്എ

Date:

Share post:

പൊതു അവധിയായതിനാൽ സെപ്റ്റംബർ 15ന് വിസ പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പ്രവാചകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എമിറേറ്റിലെ ജിഡിആർഎഫ്എ കേന്ദ്രങ്ങൾക്ക് അവധി നൽകിയത്.

അതേസമയം സ്റ്റാറ്റസ് ക്രമപ്പെടുത്താനോ രാജ്യം വിടാനോ ആഗ്രഹിക്കുന്നവർ സമയപരിധിക്ക് മുമ്പുള്ള ലഭ്യമായ കാലയളവ് പ്രയോജനപ്പെടുത്താൻ ജിഡിആർഎഫ്എ അഭ്യർത്ഥിച്ചു. ഇതിനകം ആയിരക്കണക്കിന് ആളുകൾ പിഴ ഒഴിവാക്കി സ്വദേശത്തേക്ക് മടങ്ങുകയോ സ്റ്റാറ്റസ് ക്രമപ്പെടുത്തുകയോ ചെയ്തതിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

സെപ്തംബർ 16 തിങ്കളാഴ്ച ഔദ്യോഗിക അവധിക്ക് ശേഷം അൽ അവീറിലെ സ്റ്റാറ്റസ് റെഗുലറൈസേഷൻ സെൻ്ററിൽ  ആഴ്ചയിലുടനീളം രാവിലെ 8 മുതൽ രാത്രി 8 വരെ സേവനങ്ങൾ പുനരാരംഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു. വെള്ളിയാഴ്ചകളിൽ രാവിലെ 8 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 8 വരെയും സേവനങ്ങൾ ലഭ്യമാകും. ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് സേവനം ലഭ്യമാകുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത് യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ആർ. പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞ. ആദ്യം പ്രദീപും രണ്ടാമത്...

ഏറ്റവും നീളമേറിയ പടക്ക ശൃഖല; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ

ഏറ്റവും നീളമേറിയ പടക്ക ശൃഖലയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി അൽ ഐൻ സിറ്റി. യുഎഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 2നാണ് 11.1...

ചെന്നൈയിൽ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് സഹായമെത്തിച്ച് വിജയ്

ചെന്നൈയിൽ പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് സഹായം നൽകി തമിഴക വെട്രി കഴകം അധ്യക്ഷനായ നടൻ വിജയ്. ചെന്നൈ പണയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രളയ...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഷാർജയിൽ സെയിൽസ്മാനായ മലയാളിക്ക് 57 കോടിയുടെ ഭാഗ്യം

യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയെ തേടിയെത്തിയത് 57 കോടിയുടെ ഭാഗ്യം. പരമ്പര 269-ൽ ഷാർജയിൽ സെയിൽസ്മാനായ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടനാണ് 57 കോടിയിലേറെ...