ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ആരംഭിക്കുന്നു. സാലിക് കമ്പനിയുമായി സഹകരിച്ച് ജൂലൈ 1 മുതലാണ് മാളിൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുക. പുതിയ പണമടച്ചുള്ള പാർക്കിംഗ് സംവിധാനം ഗ്രാൻഡ് പാർക്കിംഗ്, സിനിമാ പാർക്കിംഗ്, ഫാഷൻ പാർക്കിംഗ് എന്നിവയ്ക്ക് ബാധകമാണ്. അതേസമയം സബീൽ, ഫൗണ്ടൻ വ്യൂസ് പാർക്കിംഗ് ലൊക്കേഷനുകൾ സൗജന്യമായി തുടരും.
പ്രവൃത്തിദിവസങ്ങളിൽ മാളിലെത്തുന്ന ആദ്യത്തെ നാല് മണിക്കൂർ സൗജന്യ പാർക്കിംഗ് ഉണ്ടായിരിക്കും. തുടർന്ന് പാർക്കിംഗിന് 20 ദിർഹം മുതൽ 1,000 ദിർഹം വരെ ഈടാക്കും. വാരാന്ത്യത്തിൽ ആദ്യത്തെ ആറ് മണിക്കൂർ സൗജന്യമായിരിക്കും. പിന്നീട് ഓരോ മണിക്കൂർ അടിസ്ഥാനത്തിലാണ് നിരക്ക് ഈടാക്കുക.
ദുബായ് മാളിൽ എത്തുന്നവർക്ക് തടസങ്ങളില്ലാത്തതും കാര്യക്ഷമവുമായ പാർക്കിംഗ് സിസ്റ്റം ഉറപ്പാക്കുമെന്ന് സാലിക് അധികൃതർ വ്യക്തമാക്കി. 2023 ഡിസംബറിൽ സാലിക്കിൻ്റെ സഹകരണത്തോടെ ദുബായ് മാളിൽ പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ദുബായ് മാളിലെ പാർക്കിംഗ് നിരക്കുകൾ ഇപ്രകാരമാണ്.
പ്രവൃത്തി ദിവസങ്ങളിലെ പാർക്കിംഗ് നിരക്ക്
• 4 മണിക്കൂർ വരെ – സൗജന്യം
• 4 മുതൽ 5 മണിക്കൂർ വരെ – 20 ദിർഹം
• 5 മുതൽ 6 മണിക്കൂർ വരെ – 60 ദിർഹം
• 6 മുതൽ 7 മണിക്കൂർ വരെ – 80 ദിർഹം
• 7 മുതൽ 8 മണിക്കൂർ വരെ – 100 ദിർഹം
• 8 മുതൽ 12 മണിക്കൂർ വരെ – 200 ദിർഹം
• 12 മുതൽ 24 മണിക്കൂർ വരെ – 500 ദിർഹം
• 24 മണിക്കൂറിന് മുകളിലേയ്ക്ക് – 1,000 ദിർഹം
വാരാന്ത്യങ്ങളിലെ പാർക്കിംഗ് നിരക്ക്
• 6 മണിക്കൂർ വരെ – സൗജന്യം
• 6 മുതൽ 7 മണിക്കൂർ വരെ – 80 ദിർഹം
• 7 മുതൽ 8 മണിക്കൂർ വരെ – 100 ദിർഹം
• 8 മുതൽ 12 മണിക്കൂർ വരെ – 200 ദിർഹം
• 12 മുതൽ 24 മണിക്കൂർ വരെ – 500 ദിർഹം
• 24 മണിക്കൂറിന് മുകളിലേയ്ക്ക് – 1,000 ദിർഹം