വീണ്ടും ഹിറ്റായി ഗ്ലോബൽ വില്ലേജ്; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ്

Date:

Share post:

സന്ദർശകരുടെ പറുദീസയായ ദുബായ് ​ഗ്ലോബൽ വില്ലേജിന്റെ 28-ാം സീസണിന് വിട. മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജ് വീണ്ടും ചരിത്രം സൃഷ്ടിച്ചാണ് അവസാനിച്ചിരിക്കുന്നത്. ഇത്തവണ ​ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനെത്തിയവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.

10 ദശലക്ഷത്തിലധികം സന്ദർശകരാണ് ഗ്ലോബൽ വില്ലേജിലെത്തിയത്. 2023 ഒക്ടോബർ 18-നാണ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഏപ്രിൽ 28-ന് സമാപിക്കേണ്ടിയിരുന്ന ജനപ്രിയ ഫെസ്റ്റിവൽ സന്ദർശകരുടെ കുത്തൊഴുക്ക് കാരണം മെയ് 8 വരെ നീട്ടുകയായിരുന്നു. ദിവസത്തിൽ മാത്രമല്ല, പ്രവർത്തന സമയത്തിലും അധികൃതർ മാറ്റം വരുത്തിയിരുന്നു. ഇതോടെ സന്ദർശകരുടെ എണ്ണവും വർധിച്ചു.

250-ലധികം ഭക്ഷണശാലകൾ, 200 റൈഡുകളും, 27 പവലിയനുകളിൽ നിന്നുള്ള അതുല്യമായ ഷോപ്പിംഗ് അനുഭവങ്ങൾ, ഗെയിമുകൾ തുടങ്ങിയവ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി ഒരുക്കിയിരുന്നു. ഇനി അടുത്ത വർഷത്തെ ​ഗ്ലോബൽ വില്ലേജിലെ ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ജനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...